NEWSWORLD

ബാൽക്കണിയിലെത്തി തങ്ങളുടെ ന​ഗ്നത പ്രദർശിപ്പിച്ചത് 15 സുന്ദരികൾ; വീഡിയോയും ഫോട്ടോകളും സൈബർ ലോകത്ത് വൈറലായതോടെ ഞെട്ടിയത് പൊലീസും; യുവതികളെ അറസ്റ്റ് ചെയ്തത് സംസ്‌ക്കാരത്തിനും മൂല്യങ്ങൾക്കും എതിരായ നടപടിയെന്ന് ആരോപിച്ച്

ദുബൈ: ഒരു സംഘം യുവതികൾ കാട്ടിയ സാഹസം കണ്ട് ഞെട്ടിയത് ദുബായ് പൊലീസ്. ഉടുതുണിയില്ലാതെ ബാൽക്കണിയിലെത്തിയ യുവതികൾ തങ്ങളുടെ ന​ഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. 15 മോഡലുകളാണ് ബാൽക്കണിയിൽ നിരന്ന് നിന്ന് തങ്ങളുടെ ന​ഗ്നത പ്രദർശിപ്പിച്ചത്. യുവതികളുടെ ന​ഗ്നതാ പ്രദർശനത്തിന്റെ വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് 15 യുവതികളെയും അറസ്റ്റ് ചെയ്തു.

ദുബായ് മറീന അപ്പാർട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഡസനിലേറെ സ്ത്രീകൾ ഉടുതുണിയില്ലാതെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വന്നുനിന്ന് മറ്റുള്ളവർക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിൽ പ്രചരിക്കുകയായിരുന്നു. ഒരു ഇസ്രായേലി വെബ്‌സൈറ്റിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിരുന്നു ഇത്തരം പ്രദർശനവും ഫോട്ടോ ഷൂട്ടുമെന്ന് ഇം​ഗ്ലീഷ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഒരു പോൺ സൈറ്റിന്റെ പുതിയ പതിപ്പാണ് ഇത് എന്ന് പറയുമ്പോഴും പത്രം സൈറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യുഎഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങൾക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതേത്തുടർന്നാണ് ഇവർക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങൾക്കും ചേരാത്ത ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ മുന്നറിയിപ്പും പോലീസ് നൽകി. ആഭാസകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആറു മാസം വരെ തടവും 5000 ദിർഹം വരെ പിഴയുമാണ് ദുബായിൽ ശിക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close