INDIANEWS

ബിജുവര്‍ഗീസ് ഐഎന്‍എസ് നിര്‍വാഹകസമിതിയില്‍

ബംഗളൂരു: ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി നിര്‍വാഹകസമിതിയിലേക്ക് മലയാളപത്രപ്രസാധകരില്‍ നിന്ന് മംഗളം മാനേജിങ് എഡിറ്റര്‍ ബിജുവര്‍ഗീസിനെ തെരഞ്ഞെടുത്തു. എല്‍ ആദി മൂലം(ഹെല്‍ത്ത് ആന്റ് ദ് ആന്റീസെപ്റ്റിക്ക്) പ്രസിഡന്റും മേരി പോള്‍ സെക്രട്ടറി ജനറലുമായ പുതിയ ഭരണസമിതിയിലെ നിര്‍വാഹകസമിതിയില്‍ കേരളത്തില്‍ നിന്ന് പി.വി.ചന്ദ്രന്‍ (ഗൃഹലക്ഷ്മി), ജയന്ത് മാമ്മന്‍ (മലയാള മനോരമ).ഹര്‍ഷ മാത്യു (വനിത) എന്നിവരും അംഗങ്ങളായുണ്ട്
ദിനപത്ര മാസികകളുടെയും ആനുകാലികങ്ങളുടെയും ഉടമസ്ഥരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണ് ഐ.എന്‍.എസ്.
ഡ.ഡി. പുര്‍ക്കയസ്ത (ആനന്ദബസാര്‍ പത്രിക)യാണ് ഡപ്യൂട്ടി പ്രസിഡന്റ്. മോഹിത് ജയിനെ (ഇക്കണോമിക് ടൈംസ്) വൈസ്പ്രസിഡന്റും രാകേഷ് ശര്‍മ്മ(ആജ് സമാജ്) യെ ട്രഷററുമായി ബംഗളൂരില്‍ നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തിട്ടുണ്ട്.
മീഡിയമംഗളം ചീഫ് എഡിറ്റര്‍ കൂടിയാണ് ബിജുവര്‍ഗീസ്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close