Election 2021KERALANEWSTrending

ബിജെപികാരനായല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ സ്വീകരിച്ചത്,പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല:ഇ ശ്രീധരന്‍

പാലക്കാട് : കേരളം പോളിങ് ബൂത്തുകളിലേക്കെത്താന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍, വിജയ സാധ്യത ഉറപ്പിക്കാനുള്ള അവസാന ഘട്ട പോരാട്ടത്തിലാണ് ഓരോ പാര്‍ട്ടികളും.സീറ്റുകളുടെ എണ്ണത്തില്‍ ഇടത്-വലത് മുന്നറികള്‍ വലിയ പ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ കുറഞ്ഞത് അഞ്ചിടത്തെങ്കിലും സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.അതിന്റെ ഭാഗമായി തന്നെയാണ് പലയിടങ്ങളിലും ബിജെപി സിനിമാ-സീരിയല്‍ മേഖലയിലുള്ളവരെയും അതു പോലെത്തന്നെ ഉന്നത പദവി വഹിച്ചവരെയും ഉള്‍പ്പെടെ ഇത്തവണ തെരഞ്ഞടുപ്പിന് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇത്തവണ വോട്ട് വിഹിതം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയിലാണ് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍.

ബിജെപികാരനായല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ സ്വീകരിച്ചതെന്ന് ഇ ശ്രീധരന്‍. വലിയ ആദരവാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും അതുകൊണ്ട് വലിയ പ്രതീക്ഷയാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.മെട്രോമാന്‍ എന്ന വ്യക്തിക്കാണ് വോട്ട്. ഞാന്‍ ബിജെപിയിലേക്ക് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി. തന്നെ ക്യാപ്റ്റനാക്കുമോ എന്ന് ബിജെപി നേതൃത്വം തീരുമാനിക്കും. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close