INDIANEWSTop News

ബിജെപിക്ക് ഇത് ചരിത്ര നിമിഷം; പുതുച്ചേരിയിൽ എൻ രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റു; കോൺ​ഗ്രസ് മുക്ത ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ എൻഡിഎ സർക്കാർ

ചെന്നൈ: ദക്ഷിണേന്ത്യയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രണ്ടാമത്തെ സർക്കാരും അധികാരമേറ്റു. ബിജെപി സഖ്യകക്ഷിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (AINRC) അധ്യക്ഷൻ എൻ രംഗസാമി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് സാഹചര്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രംഗസാമി മൂന്നാം തവണയാണ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്നത്. രാജ്നിവാസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലികൊടുത്തു. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം.

30 മണ്ഡലങ്ങളുള്ള പുതുച്ചേരിയിൽ എൻഡിഎ 16 സീറ്റാണ് ഭൂരിപക്ഷം വേണ്ടത്. ബിജെപിയും എഐഎൻആർസിയും ചേർന്ന മാജിക് നമ്പറായ 16 നേടുകടയും ചെയ്തു. പ്രധാന എതിർകക്ഷിയായ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് എട്ട് സീറ്റ് മാത്രമെ നേടാൻ സാധിച്ചുള്ളൂ. ആറ് പേരും സ്വതന്ത്ര സ്ഥാനാർഥികളുമാണ്. തിരഞ്ഞെടുപ്പിൽ എഐഎൻആർസി മത്സരിച്ച 16 സീറ്റിൽ നിന്ന് 10 സീറ്റ് നേടി. ബിജെപിയാകട്ടെ മത്സരിച്ച 9 സീറ്റിൽ നിന്ന് ആറ് സീറ്റ് നേടുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close