INDIANEWS

ബിജെപിക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല: യെച്ചൂരി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കൈയാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും സിഎഎ പോലുള്ള വിവേചന നിയമങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു. പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് യെച്ചൂരി പറഞ്ഞു.

‘ഉന്നത ബി.ജെ.പി.നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡൽഹി പോലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡൽഹി പോലീസ്. മുഖ്യധാരാ പ്രതിപക്ഷപാർട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണ്’ യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

മതം, ജാതി, നിറം, പ്രദേശം,ലിംഗം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close