INDIANEWS

ബിജെപിക്ക് ഫണ്ട് ശേഖരണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: ബിജെപിക്ക് ഫണ്ട് ശേഖരണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇ മെയില്‍സന്ദേശം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഇമെയില്‍ ഐഡി ഉപയോഗിച്ചാണ് ബിജെപിക്ക് ധനസമാഹരണം നടത്തുന്നതിനുള്ള അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ദി ക്വിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മെയിലുകള്‍ അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഐഡിയാണ് Sampark.gov.in. പ്രസ്തുത മെയില്‍ ഐഡി ബിജെപിക്കായി ഫണ്ട് ശേഖരിക്കാന്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.2020 ഒക്ടോബര്‍ 21 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ‘no-reply@sampark.gov.in’ എന്ന ഐഡി വഴി ഒരു ഇമെയില്‍ അയച്ചിട്ടുണ്ട്. ഒരു വാര്‍ത്താ കുറിപ്പാണ് ഇമെയിലില്‍ ഉള്ളത്. വാര്‍ത്താ കുറിപ്പിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുരോഗമന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏഴ് ലേഖനങ്ങള്‍ കാണാം. ബിജെപി നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പ്രവര്‍ത്തന മികവിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കുറിപ്പാണ് ഇതില്‍ ആദ്യത്തേത്. വാര്‍ത്താക്കുറിപ്പിലുള്ള ഏഴ് ലേഖനങ്ങളുടെയും അവസാനമെത്തുമ്പോള്‍, ‘ഇന്ത്യയെ ഒന്നാമതെത്തിക്കുന്നവരെ പിന്തുണയ്ക്കുക’, ‘മൈക്രോ സംഭാവനകളിലൂടെ ബിജെപിയെ പിന്തുണയ്ക്കുക’ എന്ന ഒരു പരസ്യം കാണാം. പരസ്യത്തില്‍ ക്ലിക്കു ചെയ്താല്‍ അത് മറ്റൊരു പേജിലേക്ക് പോകുകയും അതില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിന് 5 രൂപ മുതല്‍ 1000 രൂപ വരെ സംഭാവന ചെയ്യാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പരസ്യത്തില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close