Election 2021KERALANEWSTrending

ബിജെപിയുടെ അക്കൗണ്ട് പൂട്ടുമെന്ന് പിണറായി പറഞ്ഞത് വെറുതെയല്ല; നേമത്തെ സഹായത്തിന് സിപിമ്മിനോട് കോൺ​ഗ്രസ് ഉപകാര സ്മരണ കാട്ടുക വടകരയിൽ; ബിജെപിയെ പരാജയപ്പെടുത്താനുള്ള കോൺ​ഗ്രസ് – സിപിഎം സഖ്യം നിലവിൽ വന്നോ? ചർച്ചയായി വിനയ് മൈനാ​ഗപ്പള്ളിയുടെ കുറിപ്പ്

തിരുവനന്തപുരം: നേമത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കോൺ​ഗ്രസ്- ബിജെപി ധാരണയോ എന്ന ചർച്ച സംഘപരിവാർ കേന്ദ്രങ്ങളിൽ സജീവമാകുന്നു. നേമത്ത് കെ മുരളീധരനെ വിജയിപ്പിക്കാൻ സിപിഎം വോട്ടുകൾ മറിക്കുകയും മുരളീധരൻ എംഎൽഎ ആകുന്നതോടെ ഒഴിവ് വരുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സിപിഎമ്മിന് വോട്ടു ചെയ്യാനുമുള്ള സാധ്യതകളിലേക്കാണ് സംഘപരിവാർ കേന്ദ്രങ്ങൾ വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ നിരീക്ഷകനായ വിനയ് മൈനാ​ഗപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബിജെപിയുടെ നേമത്തെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് പിണറായി പറഞ്ഞത് വെറുതെയല്ലെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നേമത്ത് കെ മുരളീധരൻ ജയിക്കുന്ന പക്ഷം എംപി സ്ഥാനം രാജി വയ്ക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്ന വടകരയിൽ സിപിഎം സ്ഥാനാർത്ഥിയെ സഹായിക്കാമെന്ന് ധാരണയിൽ പരസ്പര സഹായ മുന്നണി എത്തിച്ചേർന്നിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വടകരയിൽ തന്നെ പരാജയപ്പെടുത്തിയ കെ മുരളീധരനുമായി പിണറായി സഖ്യം ചേരാൻ തീരുമാനിച്ചതിലുള്ള എതിർപ്പ് കൂടിയാണ് പി ജയരാജന്റെ പാർട്ടിയാണ് ക്യാപ്റ്റൻ എന്ന ഫേസ്ബുക് പോസ്റ്റും- വിനയ് കുറിക്കുന്നു.

വിനയ് മൈനാ​ഗപ്പള്ളിയുടെ പോസ്റ്റ് ഇങ്ങനെ..

K മുരളീധരനുമായി കൈകോർത്ത് പിണറായി
ബിജെപിയുടെ നേമത്തെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് പിണറായി പറഞ്ഞത് വെറുതെയല്ല. നേമത്തേക്ക് കരുത്തനായ സ്ഥാനാർത്ഥിയെ വേണമെന്ന് യുഡിഎഫ് തീരുമാനിച്ചപ്പോൾ മത്സരിക്കാൻ തയ്യാറെന്നു കെ മുരളീധരൻ പറഞ്ഞത് ഒരു ഭംഗി വാക്ക് ആയാണെങ്കിലും അവസാനം നേതൃത്വം അതിലേക്ക് എത്തിയപ്പോൾ അവിടെ ജയിക്കുക എന്നത് എന്ത് വില കൊടുത്തും സാധ്യമാക്കേണ്ടത് കെ മുരളീധരന്റെ ആവശ്യമായി മാറിയിരിക്കുന്നു.

നേമം ബിജെപിക്ക് ശക്തമായ അടിത്തറ ഉള്ള മണ്ഡലം ആണെന്നത് കൊണ്ട് തന്നെ അവിടെയുള്ള ന്യൂന പക്ഷ വോട്ടുകളും കുറെയധികം പാർട്ടി വോട്ടുകളും നിയമസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിക്കുകയാണ് പതിവെന്നത് വോട്ടിന്റെ കണക്കിൽ തന്നെ വ്യക്തമാണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശിവൻ കുട്ടി 59142 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് കേവലം 13860 വോട്ടുകൾ, 2011 നിയമസഭയിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 20248 വോട്ടുകൾ മാത്രമായിരുന്നു. അന്ന് വിജയിച്ച ശിവൻകുട്ടിക്ക് ലഭിച്ചത് 50076 വോട്ടുകളും.

എന്നാൽ ഇതേ മണ്ഡലത്തിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നേടിയത് 46472 വോട്ടും എൽ ഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് കേവലം 33921 വോട്ടും !! ബിജെപിക്ക് യഥാക്രമം 2011 തെരഞ്ഞെടുപ്പിൽ 43661 വോട്ട്, 2014 തെരഞ്ഞെടുപ്പിൽ 50685 വോട്ട്, 2016 ഇൽ 67813 വോട്ട് , 2019 ഇൽ 58513 വോട്ട്, മാത്രമല്ല 2015 തദ്ദേശ തെരഞ്ഞെടുപ്പിലും 2020 തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നിയമസഭാ മണ്ഡലം നോക്കിയാൽ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലമാണ് നേമം.

ഇവിടെ ശക്തമായ ത്രികോണ മത്സരം നടന്നാൽ നേരിയ സാധ്യത ശിവൻകുട്ടിക്ക് ഉണ്ടെന്ന വിലയിരുത്തലിൽ ആയിരുന്ന സിപിഎം ബിജെപിയുടെ ശക്തമായ പ്രചാരണവും സ്ഥാനാർഥി കുമ്മനം രാജശേഖരന് ലഭിക്കുന്ന ജനപിന്തുണയും കണ്ട് ചുവട് മാറ്റാൻ തയ്യാറായിരിക്കുന്നു എന്നാണ് പിണറായി വിജയൻറെ പ്രസ്താവനയിൽ നിന്ന് മനസിലാക്കേണ്ടത്.

നേമത്ത് കെ മുരളീധരൻ ജയിക്കുന്ന പക്ഷം എംപി സ്ഥാനം രാജി വയ്ക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്ന വടകരയിൽ സിപിഎം സ്ഥാനാർത്ഥിയെ സഹായിക്കാമെന്ന് ധാരണയിൽ പരസ്പര സഹായ മുന്നണി എത്തിച്ചേർന്നിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വടകരയിൽ തന്നെ പരാജയപ്പെടുത്തിയ കെ മുരളീധരനുമായി പിണറായി സഖ്യം ചേരാൻ തീരുമാനിച്ചതിലുള്ള എതിർപ്പ് കൂടിയാണ് പി ജയരാജന്റെ പാർട്ടിയാണ് ക്യാപ്റ്റൻ എന്ന ഫേസ്ബുക് പോസ്റ്റും.

എന്നാൽ അത്തരം എതിർപ്പുകൾ കാര്യമാക്കാതെ യുഡിഎഫ് സഖ്യവുമായി മുന്നോട്ട് പോയി ശിവൻ കുട്ടിയെ ബലിയാട് ആക്കാൻ തന്നെയാണ് സിപിഎം തീരുമാനം. കനൽ തരി എന്ന പേരിൽ പരിഹസിക്കപ്പെടുന്ന സിപിഎം ന് ലോക്സഭയിൽ ഒരു സീറ്റ് കൂടി ലഭിക്കുന്നതും അവർക്ക് അനിവാര്യതയായി മാറുന്നു. കുമ്മനം രാജശേഖരന്റെ വിജയത്തിന് നേമത്തെ ബിജെപി പ്രവർത്തകർ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി പതിനായിരത്തോളം നിഷ്പക്ഷ വോട്ടുകൾ കൂടി സമാഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടി ഓർമപ്പെടുത്തുന്നു.

K മുരളീധരനുമായി കൈകോർത്ത് പിണറായി ബിജെപിയുടെ നേമത്തെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് പിണറായി പറഞ്ഞത് വെറുതെയല്ല….

Posted by Vinay Mynagappally on Sunday, April 4, 2021

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close