KERALANEWSTop News

ബിജെപിയുടെ ആദ്യഘട്ട സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. ഇന്നു തിരുവനന്തപുരത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പങ്കെടുക്കുന്ന കോര്‍കമ്മിറ്റിക്കു ശേഷമാകും പ്രഖ്യാപനം.സംസ്‌ഥാനത്തെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം പരിഗണിച്ചു നേതാക്കളില്‍ ഭൂരിപക്ഷവും മത്സരരംഗത്തുണ്ടാകുമെന്നാണു സൂചന. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മത്സരിച്ചേക്കില്ല. ക്രൈസ്‌തവ സഭകളുടെ അഭിപ്രായം കൂടി പരിഗണിച്ചുള്ള സ്‌ഥാനാര്‍ത്ഥികളാകും പട്ടികയില്‍ ഇടംപിടിക്കുക.

ഇന്നലെ രാത്രി വൈകിയാണ്‌ അമിത്‌ ഷാ തിരുവനന്തപുരത്തെത്തയത്‌.കഴക്കൂട്ടത്ത്‌ മത്സരിച്ചാല്‍ ജയം ഉറപ്പെന്നാണു വി. മുരളീധരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്‌. ആര്‍.എസ്‌.എസും മുരളീധരന്‌ അനുകൂല റിപ്പോര്‍ട്ടാണു നല്‍കിയിരിക്കുന്നത്‌. മുരളീധരന്‍ ഇല്ലെങ്കില്‍ കഴക്കൂട്ടത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനോ വൈസ്‌ പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രനോ സ്‌ഥാനാര്‍ത്ഥിയാകാനാണു സാധ്യത. ഇവര്‍ക്കൊപ്പം മെട്രോമാന്‍ ഇ. ശ്രീധരനെയും ഇവിടെ പരിഗണിക്കുന്നുണ്ട്‌.

ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ കഴക്കൂട്ടത്ത്‌ മുന്‍തൂക്കം കൊടുക്കുന്നതിന്റെ ഭാഗമായി മുന്‍ ഡി.ജി.പി: ടി.പി സെന്‍കുമാര്‍ അടക്കമുള്ളവരേയും പരിഗണിക്കുന്നുണ്ട്‌. ഇന്നു കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്‌തശേഷം വൈകിട്ട്‌ ആദ്യഘട്ട സ്‌ഥാനാര്‍ത്ഥിപ്പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close