KERALANEWSTop News

ബിജെപി അംഗത്വം സ്വീകരിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്‍, വി ചിദംബരേഷ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെ റിട്ട. ഹൈക്കോടതി ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലായിരുന്നു ഇവര്‍ ഉള്‍പ്പെടെ പതിനെട്ടു പേരുടെ അംഗത്വ സ്വീകരണം. ഡല്‍ഹിയില്‍ ആയതിനാല്‍ ചിദംബരേഷ് ചടങ്ങിന് എത്തിയില്ല. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതായി ബിജെപി അറിയിച്ചു. ചിദംബരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. താന്‍ നേരത്തെ തന്നെ ബിജെപിയുടെ സഹയാത്രികന്‍ ആയിരുന്നുവെന്ന് ചിദംബരേഷ് പറഞ്ഞു. ഇപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗമായി. ഡല്‍ഹിയില്‍ ആയതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്- അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മന്‍ ജനറല്‍ മാനേജര്‍ സോമചൂഡന്‍ എന്നിവരും ഏതാനും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close