KERALANEWSTop News

ബിജെപി, വിജയയാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിജയയാത്രയ്ക്ക് ഇന്ന് തുടക്കം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് മൂന്ന് മണിക്കാണ് യാത്രക്ക് തുടക്കമാവുക. മാര്‍ച്ച് 6 ന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം. കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ എല്ലാ ജില്ലകളിലും കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.മെട്രോമാന്‍ ഇ ശ്രീധരനപ്പോലെ കൂടുതല്‍ പ്രമുഖര്‍ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാര്‍ട്ടിയിലെത്തുമെന്ന് കെസുരേന്ദ്രന്‍ പ്രതികരിച്ചു. എന്‍ഡിഎ വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close