INDIANEWS

ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധു വീട്ടില്‍ നിന്നും പോലീസ് പിടികൂടിയ പണം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി

ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ദുബ്ബക്കയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലീസ് പിടികൂടിയ പണം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി. ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പിടികൂടിയ 18.67 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടിയത്.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണം എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിന്റെ ബന്ധു ആഞ്ജന്‍ റാവുവിന്റെ വീട്ടില്‍ നിന്നാണ് 18.67 ലക്ഷം പോലീസ് പിടികൂടിയത്. ഇതില്‍ 12 ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ മൂന്നിന് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പണം പിടികൂടിയത്.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായതിനിടെയാണ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്.എന്നാല്‍ പോലീസ് തന്നെ പണമടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടുവയ്ക്കുകയായിരുന്നെന്നും ബാഗ് വച്ചതിന് ശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം കൊണ്ടുവന്നെന്ന് പോലീസ് ആരോപിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.സംഭവങ്ങള്‍ക്ക് പിന്നാലെ നിര്‍ദേശം ലംഘിച്ച് സ്ഥലത്തെത്തിയ ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തേക്ക് ബിജെപി നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ലംഘിച്ച് സ്ഥലത്തെത്തിയതിനെത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍ദി സജ്ജയെ കസ്റ്റഡിയിലെടുക്കുന്നതും വിട്ടയക്കുന്നതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close