INDIANEWSTop News

ബിജെപി ഹാഷ്ടാഗ് ക്യാമ്പയിനുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അന്താരാഷ്ട്ര തലത്തിലെ പ്രമുഖര്‍ രംഗത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ മറുപടി ക്യാമ്പയിനുമായി ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇന്ത്യ ഒന്നാണ് എന്ന ഹാഷ്ടാഗ് ക്യാമ്പയിനാണ് കേന്ദ്രമന്ത്രിമാര്‍ ആരംഭിച്ചിരിക്കുന്നത്.’ ഒരു പ്രചാരണത്തിനും ഇന്ത്യുടെ ഐക്യം തകര്‍ക്കാന്‍ സാധിക്കില്ല’ എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തുന്നത് തടയാന്‍ ഒരു പ്രചാരണത്തിനും കഴിയില്ല.പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യ ഒറ്റക്കെട്ടായി നിലനില്‍ക്കും’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരമന്‍, എസ് ജയ്ശങ്കര്‍, കിരണ്‍ റിജ്ജു,സമൃതി ഇറാനി, ഹര്‍ദീപ് സിങ് പുരി തുടങ്ങിയവരും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും ഹാഷ് ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close