
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്നു.കേസില്‍ മുമ്പ് അറസ്റ്റിലായ അനൂപുമായുള്ള ബിനീഷിന്റെ ബന്ധം നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരിയിടപാടില്‍ ബിനീഷ് പണമിറക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇ ഡിയ്ക്ക് ഇനിയും വ്യക്തത വരുത്താനുണ്ട്. ബിനീഷിന് കേസുമായിള്ള ബന്ധം എന്താണെന്നതിലും അവ്യക്തത തുടരുകയാണ്. ബിനീഷ് അനൂപിന് പണം കടം കൊടുത്തിട്ടുണ്ടെന്നത് കൂടാതെ ബിനീഷിനെ ഈ കേസുമായി ബന്ധിപ്പിച്ചു നിര്ത്തുന്നതെന്തെന്നും ഇഡി അന്വേഷിച്ചു വരികയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികളുടെ സ്ഥാപനങ്ങളുമായുള്ള ബിനീഷിന്റെ പങ്കാളിത്തം സംബന്ധിച്ച് നേരത്തേയും ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. ലഹരി മരുന്നു കേസിലെ പ്രതികളുമായുള്ള ബന്ധം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്ന് ഇഡി ചോദിച്ചിരുന്നു. ബിനീഷിന്റെ പേരില്‍ നാലു ജില്ലകളിലായി വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കാന്‍ രജിസ്ട്രേഷന് വകുപ്പിന് ഇഡി നിര്‍ദ്ദേശവും നല്‍കിയിരുന്നു.