KERALANEWS

ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡ്: ബാലവകാശ കമ്മീഷന്‍ തടിയൂരി ,വെട്ടിലായത് പൂജപ്പുര പോലീസ്

തിരുവനന്തപുരം : ബ൦ഗലൂരു മയക്കുമരുന്നു കേസിലെ പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നല്കിയ കേസില്‍ അറസ്റ്റിലായ ബിനീഷ്കോടിയേരിയുടെ തിരുവ്നന്തപുരത്തെ വീട് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ടു ഉണ്ടായ സംഭവങ്ങളില്‍ ബാലവകാശകമ്മീഷന്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു .

കഴിഞ്ഞ ചൊവാഴ്ച നടന്ന റെയ്ഡിനിടെ ബാലവകാശ കമ്മീഷന്‍ അവിടെ എത്തുകയും ,ബിനീഷിന്റെ കുട്ടിക്കെതിരെ നടക്കുന്നതു ബാലാപീഡനത്തിന് സമാനമായ സംഭവമാണെന്നും അതിനാല്‍ ഇ‌ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി എടുക്കുമെന്നും അറിയിച്ചിരുന്നു .തുടര്‍ നടപടിയെന്നോണം തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ഇ ഡി ഉദ്യഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു .എന്നാല്‍ പോലീസ് ഇതിന്‍മേല്‍ നടപടി സ്വീകരിച്ചില്ല . പാര്‍ലമെന്‍റ് പാസ്സാക്കിയ പ്രോവിഷന്‍ ഓഫ് മണീ ലണ്ടറിങ് ആക്ട്  (പി എം എല്‍ എ) 54 വകുപ്പ് പ്രകാരം എന്‍സ്ഫോര്‍സെമെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങള്‍ക്ക് സംസ്ഥാന സര്ക്കാര്‍ എജെന്‍സികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കണം എന്നും ,മറിച്ചായാല്‍ പോലീസ് ഉള്‍പ്പടെയുള്ള എജെന്‍സികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് നിയമം .

എന്നാല്‍ നിയമപരമായി ഇ ഡി നടത്തിയ റെയ്‌ഡിനെ സംസ്ഥാന സര്ക്കാര്‍ എജെന്‍സികള്‍ തടസ്സപ്പെടുത്തിയത് ,ഇ ഡി യുടെ ബ൦ഗലൂര് ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ശ്രദ്ധയില്‍പ്പെടുത്തി , ഇതിനെ തുടര്‍ന്നു ഇതിനെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഇ‌ഡിക്കു നിര്‍ദേശം  ലഭിച്ചു .  ഇ‌ഡി ഇതിന്  ഒരുങ്ങവേയാണ് ബാലവകാശകമ്മീഷന്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത് .എന്നാല്‍ ഈ കേസില്‍ പുലിവാല്‍ പിടിച്ചത് പൂജപ്പുര സിഐ വിന്‍സെന്‍റും സു൦ഘവുമാണ്. ബിനീഷിന്റെ ഭാര്യപിതാവിന്റെ പരാതിയിന്‍മേല്‍ ഇ‌ഡി സ൦ഘത്തിന്റെ വാഹനം തടഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരോട് വിവരങള്‍ തേടിയിരുന്നു .ഇത് ഗുരുതരമായ നിയമപ്രശ്നം ആകുമെന്നതിനാല്‍ ഡി ജി പി യും ,  മുഖ്യമന്ത്രിയും ഇഡി യുമായി പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ,അന്വേഷണ നടപടിക്രമങ്ങള്‍ക്ക് സര്ക്കാര്‍ തടസ്സം നില്‍ക്കില്ലെന്നും അറിയിച്ചു .ഫലത്തില്‍ ഇ‌ഡി സ൦ഘത്തെ തടഞ്ഞതിന്റെ പ്രത്യാഘാതം എന്തായാലും പൂജപ്പുരപ്പോലീസ് സ്വന്തം നിലയില്‍ എടുത്ത നടപടിയായികണ്ടു അനുഭവിക്കേണ്ടിവരും . 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close