INDIANEWS

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി നാളെ പരിഗണിക്കും

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കുറ്റപത്രം സംബന്ധിച്ച തുടര്‍ നടപടികളാണ് ജഡ്ജ് എസ് എസ് സാവന്ത് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കോസില്‍ ഡിസംബര്‍ 15 നാണ് മുബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭിഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ കണക്കിലെടുത്തണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് മുംബൈ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജുണ്‍മാസം പരിഗണിക്കും. കുറ്റപത്രത്തിന് പുറമെ ബിനോയിയുടെ ഡിഎന്‍എ പരിശോധന ഫലവും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close