KERALATop News

ബിബിസി ലേഖനങ്ങളില്‍ ഇടംപിടിച്ച് കേരളത്തിലെ അനൗദ്യോഗിക കൊവിഡ് മരണക്കണക്കും

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തോടൊപ്പം ബിബിസി ലേഖനങ്ങളില്‍ ഇടംപിടിച്ച് കേരളത്തിലെ അനൗദ്യോഗിക കൊവിഡ് മരണക്കണക്കും. കൊവിഡ് മരണമൊളിപ്പിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നതാണ് ബിബിസിയുടെ ലേഖനം. അനൗദ്യോഗിക പട്ടിക പ്രകാരം കേരളത്തിലെ കൊവിഡ് മരണം 3356 ആയികേരളത്തില്‍ കൊവിഡ് വ്യാപനം കുത്തനെ കൂടാന്‍ തുടങ്ങിയ ജൂലൈയില്‍ കൊവിഡ് ബാധിതരുടെ മരണം ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് ഇതിനെതിരെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപം കൊണ്ടത്. കാന്‍സറടക്കം ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്ന കൊവിഡ് ബാധിതരുടെ മരണം വരെ പട്ടികയില്‍ നിന്ന് പുറത്തായി. ഇതിനെതിരെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് നല്‍കാനും അറിയാനും ഗൂഗിള്‍ പേജ് തുറന്നാണ് സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്തുള്ള കൊവിഡ് മരണ കണക്കുകള്‍ പരിശോധനകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close