Movies

ബിരിയാണി മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

തിരുവനന്തപുരം:ലോകത്തെ ഫിയാഫ് അക്രഡിറ്റഡ് ചലച്ചിത്രമേളകളില്‍ പ്രധാനവും, വളരെ പഴയതുമായ മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സജിന്‍ബാബു സംവിധാനം ചെയ്ത ബിരിയാണി തെരഞ്ഞെടുക്കപ്പെട്ടു.
ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറിനും, നെറ്റ് പാക്ക് അവാര്‍ഡിനും ശേഷം ഇന്ത്യക്ക് അകത്തും പുറത്തും പല ഫെസ്റ്റിവലുകളിലും പങ്കെടുക്കാനും അവാര്‍ഡുകള്‍ നേടാനും കഴിഞ്ഞ സിനിമയാണ് കനി കുസൃതി മുഖ്യവേഷത്തിലഭിനയിച്ച ബിരിയാണി. കേരളത്തില്‍ തിരക്കഥയ്ക്കുള്ള പത്മരാജന്‍ അവാര്‍ഡും ബിരിയാണിക്കായിരുന്നു. അയാള്‍ ശശി, അസ്തമയത്തിലേക്ക് എന്നീ രാജ്യാന്തര പ്രശസ്തി നേടിയ സിനിമകളുടെ സംവിധായകനാണ് സജിന്‍ ബാബു.

Tags
Show More

Related Articles

Back to top button
Close