Movies

‘ബിരിയാണി’ യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു.1935 -ല്‍ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ (Fiapf Accredited) ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്.ബ്രിക്‌സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി. മികച്ച നടന്‍, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, സ്‌പെയിനിലെ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ്,മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവക്ക് ശേഷം കനി കുസൃതിക്ക് മികച്ച നടിക്കു രണ്ടാമത്തെ അന്താരാഷ്ട്ര പുരസ്‌ക്കാരമാണിത്. പ്രശസ്ത റഷ്യന്‍ എഴുത്തുക്കാരനും, ക്യാമറമാനും, സംവിധായകനുമായ Sergey Mokritsky (Russia) ജൂറി ചെയര്‍മാനും, Ms. Janna Tolstikova (Brazil) Ms. Mahima Sikand (India) Mr. Zhang Jincgceng (China) Mr. Mudemeli Madihva Aaron (South Africa) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു..കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.. UAN ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close