KERALANEWS

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണക്കില്‍പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണക്കില്‍ പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. നൂറുകോടിയുടെ ഇടപാട് സംബന്ധിച്ചാണ് റെയ്ഡ്.തിരുവല്ലയിലെ ഓഫീസുകളില്‍ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടത്തി. വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന 54 ലക്ഷം രൂപയും ഫോണും പിടിച്ചെടുത്തു.വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close