INDIANEWS

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് പതിനാലരക്കോടി രൂപ

തിരുവനന്തപുരം: കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ പതിനാലര കോടി രൂപ പിടിച്ചെടുത്തതായി വിവരം. വെള്ളിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടയില്‍ ഏഴ് കോടി രൂപയാണ് പിടികൂടിയത്. തിരുവല്ലയിലുള്ള ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു ഇത്രയും തുക കണ്ടെടുത്തത്. മെഡിക്കല്‍ കോളേജ് അകൗണ്ടന്റിന്റേതാണ് കാര്‍. തിരുവല്ലയില്‍ തന്നെയുള്ള ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് നിന്നും രണ്ടു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയതായും വിവരമുണ്ട്. കേരളത്തിലും ഡല്‍ഹിയിലുമുള്ള സ്ഥാപനങ്ങളിലും ഓഫിസുകളിലും ഒരേ സമയാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിന്റെ ആദ്യദിനം തന്നെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 54 ലക്ഷം കണ്ടെത്തിയിരുന്നു. ഡല്‍ഹി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകോടിയും പിടികൂടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close