KERALANEWS

ബിവറേജസ് കോർപറേഷനിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തുടർച്ചയായ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ബിവറേജസ് കോർപറേഷനും ക്രമക്കേടിന്റെ പേരിൽ പിടി വീഴുന്നു. കോർപറേഷനിൽ വൻ ക്രമക്കേടെന്നാണ് പുറത്തു വരുന്ന വിവരം. കാലാവധി കഴിഞ്ഞ സ്റ്റോക്കിന്റെ പട്ടികയിലേക്ക് പുതിയ മദ്യം മാറ്റിയ ശേഷം ബാറുകൾക്ക് നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. എന്നാൽ ഈ ഓഡിറ്റ് റിപ്പോർട്ട് പിന്നീട് പൂഴ്ത്തിയതായും സംശയിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ബാലരാമപുരം വെയർഹൗസിൽ ബിവറേജ്സ് നെടുമങ്ങാട് ജില്ലാ ഓഡിറ്റ് സംഘം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തുകയായിരുന്നു. വെയർഹൗസിൽ വന്ന വിലകുറഞ്ഞ മദ്യം ഒൻപത് വർഷം മുൻപ് പൂട്ടിയ പാപ്പനംകോട് ഔട്ട്ലെറ്റിന്റെ കാലാവധി കഴിഞ്ഞ സ്റ്റോക്ക് പട്ടികയിലേക്ക് മാറ്റി. പിന്നീട് ഡെഡ് സ്റ്റോക്കിൽ നിന്ന് ഈ മദ്യത്തിന്റെ 144 കെയ്സുകൾ രണ്ട് ഘട്ടത്തിലായി വിവിധ ബാറുകൾക്ക് അനുവദിക്കുകയായിരുന്നു. ബാറുകളുടെ ഇന്റെഡിലെ ആവശ്യത്തിനും കൂടുതൽ കെയ്സുകൾ നൽകിയതായും കണ്ടെത്തി.

കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന വില കുറഞ്ഞ ബ്രാൻഡുകൾ അനധികൃതമായി ബാറുകൾക്ക് നൽകാനായുള്ള നടപടിയാണെന്നാണ് ഓഡിറ്റ് സംഘം ഇതിനെ വിലയിരുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close