INDIANEWS

ബിഹാര്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് പിന്നാലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപിയും

പട്‌ന:ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പേര് പുറത്തുവിട്ട് ബിജെപി. ലിസ്റ്റിലെ പ്രധാനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരാണ്. രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, മനോജ് തിവാരി, ഗിരിരാജ് സിംഗ് എന്നിവരും പ്രചാരണത്തിന് എത്തുന്നുണ്ട്.

കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, ജാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും. ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരിക്കുന്നത് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ്. ബിജെപി- ജെഡിയു സഖ്യമാണ് തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.

എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറക്കുന്നത്. മുപ്പത് ആളുകള്‍ കോണ്‍ഗ്രസ് ലിസ്റ്റിലുണ്ട്. കൂടാതെ മഹാസഖ്യത്തിനായി കനയ്യ കുമാറും ഐഷി ഘോഷും പ്രചാരണത്തിന് എത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close