ബിഹാര്‍: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. സീതാമാരിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കണമെന്നാണ് എന്റെ ആഗ്രഹം. സീതാദേവിയല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണമാണ്, അതുപോലെ തന്നെ തിരിച്ചും. രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണം.-ചിരാഗ് എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി അണികളെക്കുടി ലക്ഷ്യമിട്ടുള്ളതാണ് ചിരാഗിന്റെ പ്രസ്താവന.
ബിഹാറില്‍ 138 സീറ്റുകളില്‍ എല്‍ജെപി മത്സരിക്കുന്നുണ്ട്. അതില്‍ 122ഉം ജെഡിയു-ജിതിന്‍ റാം മാഞ്ചിയുടെ എച്ച്എഎം സഖ്യത്തിനെതിരെയാണ്. സംസ്ഥാനത്തെ 243 നിയമസഭ സീറ്റുകളില്‍ അഞ്ച് ഇടങ്ങളില്‍ ബിജെപിക്കെതിരെയും എല്‍ജെപി മത്സരിക്കുന്നുണ്ട്.അതേസമയം, ചിരാഗിന്റെ വാദങ്ങളെയെല്ലാം ബിജെപി ആവുന്ന വിധത്തില്‍ ചെറുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷം നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ബിജെപി പറയുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തെ അംഗീകരിക്കാത്ത ഒരു പാര്‍ട്ടിയെയും എന്‍ഡിഎയുടെ ഭാഗമായി പരിഗണിക്കില്ല. അത്തരക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് തേടാനാവില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.