ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ ശേഷം ദളിത് പെണ്‍കുട്ടി ജീവനൊടുക്കി

പട്ന:യുപിയ്ക്ക് ശേഷം ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഹാറിലും സമാനമായ ക്രൂരത നടക്കുന്നത്.പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഗയ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. ഉയര്‍ന്ന ജാതിയിലുള്ളവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി ബിഹാര്‍ മാറുന്നുവെന്നാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ആരോപിക്കുന്നത്. സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്ക്കെതരിയാ അക്രമം കൂടുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.