INDIANEWS

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

പട്‌ന:നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദീപാവലിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യും. പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് പിന്നാലെ സ്പീക്കര്‍ പദവിയും ബിജെപി എറ്റെടുക്കും. തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ഘടനയും താനാകും അന്തിമമായി തീരുമാനിക്കുക എന്ന് നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇത് സാധ്യമല്ലെന്ന് സൂചന നല്‍കുന്ന പ്രതികരണം ബിജെപി യും അറിയിച്ചു. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താണ് ഇരു പാര്‍ട്ടികളുടെയും ഇപ്പോഴത്തെ തിരുമാനം.

ചട് പൂജയ്ക്കും ദീപാവലിക്കും ശേഷമാകും സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുക. പ്രധാനവകുപ്പുകള്‍ വിട്ടുനല്‍കാന്‍ നിതീഷ് തയ്യാറാകും എന്നാണ് വിവരം. പക്ഷേ സ്പീക്കര്‍ പദവി തന്റെ പാര്‍ട്ടിക്ക് തന്നെ വേണം എന്ന നിബന്ധന നിതീഷ് തുടരും. മുഖ്യമന്ത്രി പദം എറ്റെടുക്കുന്ന ജെഡിയുവിന് സ്പീക്കര്‍ പദവി നല്‍കാന്‍ സാധിക്കില്ല എന്ന നിലപാട് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം എന്‍ഡിഎയിലെ ഘടക കക്ഷികളെ മുന്നണിയില്‍ എത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആര്‍ജെഡി- കോണ്‍ഗ്രസ് നീക്കത്തെ ഇടത് പാര്‍ട്ടികള്‍ തള്ളി. ഇത്തരം ഒരു നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിജെപിക്ക് ഗുണം ആകും എന്ന ഇടത് പാര്‍ട്ടികള്‍ അര്‍ജെഡിയെയും കോണ്‍ഗ്രസിനെയും അറിയിച്ചു. സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ പാര്‍ട്ടികളാണ് നിലപാട് വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close