INDIANEWS

ബിഹാറിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ; അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ

പാറ്റ്ന: ബിഹാറിലെ നളന്ദയിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ ശ്മാശാനത്തിലെത്തിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. എന്നാൽ ആശുപത്രിക്ക് സ്വന്തമായി 200ലധികം വാഹനങ്ങളുണ്ടായിട്ടും മാലിന്യവണ്ടിയിൽ ശവശരീരം കയറ്റിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് വ്യക്‌തമാക്കിയത്‌ ആശുപത്രിയിലെ സിവിൽ സർജൻ സുനിൽ കുമാർ ആണ്.

മേയ് 13ന് നളന്ദ സ്വദേശി മനോജ് കുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാവാഞ്ഞതോടെയാണ് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റിയതെന്ന് സ്ഥലത്തെ കൗൺസിലർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. സാധാരണ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മാലിന്യം കയറ്റുന്ന വാഹനത്തിൽ സംസ്‌കരിക്കാൻ കൊണ്ടുപോകാറുണ്ടെന്നും പരിസരവാസികൾ അറിയിച്ചു. എന്നാൽ മൃതദേഹം കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close