KERALANEWS

ബി.ജെ.പിയെ പരിഹസിച്ച് ഹരീഷ് പേരടി

സംസ്ഥാനത്തെ നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി.ജെ.പിയെ പരിഹസിച്ച് ഹരീഷ് പേരടി. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

https://www.facebook.com/hareesh.peradi.98/posts/972740409932975

നേമത്ത് സി.പി.എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും. തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥി പി ബാലചന്ദ്രനാണ് ബി.ജെ.പിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പരാജയപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close