KERALANEWS

ബി.ജെ.പി. ദേശീയ നേതൃത്വം അവഗണിച്ചതിൽ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അമർഷം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ചുമതലനൽകുന്നതിലും ബി.ജെ.പി. ദേശീയ നേതൃത്വം അവഗണിച്ചതിൽ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അമർഷം. എ.പി.അബ്ദുളളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നൽകിയപ്പോഴും കൃഷ്ണദാസിനെ പരിഗണിച്ചില്ല. കേന്ദ്രസഹമന്ത്രി വി.മുരളീധരന് ആന്ധ്രയുടെ ചുമതലകൂടി നൽകിയത് അസ്വാഭാവിക നീക്കമായാണ് വിലയിരുത്തുന്നത്. ബി.ജെ.പി.ദേശീയ പുനഃസംഘടനയിൽ അവഗണിക്കപ്പെട്ട കൃഷ്ണദാസ് പക്ഷം ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തെലങ്കാനയിലെ പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പകരം ചുമതല കൃഷ്ണദാസിന് നൽകിയുമില്ല. ഇതോടെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കൃഷ്ണദാസിന് സ്ഥാനം നൽകാത്തതിന്റെ കടുത്ത അതൃപ്തിയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക്.

കഴിഞ്ഞ വർഷം ബി.ജെ.പിയിലെത്തിയ എ.പി.അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് ആക്കിയതിന് പിന്നാലെ ഇപ്പോൾ ലക്ഷദ്വീപിന്റെ ചുമതല കൂടി നൽകിയിരിക്കുകയാണ്. ഇതും അവഗണനയുടെ ആഴം വർധിപ്പിക്കുന്നു. എതിർചേരി നിയന്ത്രിക്കുന്ന വി.മുരളീധരന് ആന്ധ്രയുടെ ചുമതല നൽകിയതും മറുപക്ഷത്തെ കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിൽ നല്ല സ്വാധീനമുളള മുരളീധരപക്ഷത്തിന്റെ ഇടപെടലിന്റെഭാഗമായാണ് പി.കെ.കൃഷ്ണദാസ് ഒതുക്കപ്പെട്ടതെന്ന ചിന്ത മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുളള നേതാക്കൾക്കുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close