INDIA

ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റ് പുറത്ത് വിട്ട് പ്രതിഷേധക്കാര്‍

റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്രത്തിനെതിരായ ലംഘനമാണെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു. ഇതാദ്യമായല്ല ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ബി.ജെ.പി നേതാക്കളെ ഓര്‍മ്മപ്പെടുത്താനാണ് പ്രതിഷേധം. മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റ് പുറത്ത് വിട്ടു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. അര്‍ണബിന്റെ അറസ്റ്റ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ കടന്നുകയറ്റമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശം. പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് അടുത്തിടെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ് മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.
സിദ്ദിഖ് കാപ്പന്‍
ഒക്ടോബര്‍ 5- നാണ് അഴിമുഖം കോമിലെ റിപ്പോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സെവാങ് റിഗ്‌സിന്‍
സെപ്റ്റംബര്‍ 5- നാണ് സ്റ്റേറ്റ് ടൈംസിന്റെ ലേഖകനായ സെവാങ് റിഗ്‌സിന്‍ അറസ്റ്റിലായത്. ബി.ജെ.പി, എം.പിക്കെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ അന്നു തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.രാജിബ് ശര്‍മ്മജൂലൈ 16- നാണ് അസമിലെ ഡി.വൈ 365 ന്റെ ലേഖകന്‍ രാജിബ് ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നത്. ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരായ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
രാഹുല്‍ കുല്‍ക്കര്‍ണി
ഏപ്രിലിലാണ് പ്രമുഖ മറാത്തി വാര്‍ത്താചാനലായ എ.ബി.പി മജ്ഹയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ കുല്‍ക്കര്‍ണിയെ അറസ്റ്റു ചെയതത്. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പാസഞ്ചര്‍ ട്രെയിനിനെ കുറിച്ചുള്ള വാര്‍ത്ത വ്യാജമാണെന്ന് കാട്ടിയാണ് അറസ്റ്റ്. നാലുമാസത്തിനു ശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി.
കിഷോര്‍ ചന്ദ്ര വാങ്‌ഖൈം
ബിജെപി നേതാവിന്‍രെ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിനാണ് മണിപ്പൂരി മാധ്യമ പ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്ര വാങ്‌ഖൈം അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി വാങ്ഖെയെ അറസ്റ്റ് ചെയ്തത്.2018- ലായിരുന്നു ആദ്യത്തെ അറസ്റ്റ്. 2019- ല്‍ ഹൈക്കോടതി ഈ കേസില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ റദ്ദാക്കുകയും ചെയ്തു
പ്രശാന്ത് കനോജിയ
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് രണ്ട് വര്‍ഷത്തിനിടെ രാജദ്രോഹ കുറ്റം ചുമത്തി രണ്ട് തവണ അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലും കോടതി പ്രശാന്ത് കനോജിയെ വിട്ടയക്കാന്‍ ഉത്തരവിട്ടു.
ധവാല്‍ പട്ടേല്‍
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ധവാല്‍ പട്ടേല്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.നരേഷ് ഖോഹാല്‍കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ഹരിയാനയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഖോഹല്‍ അറസ്റ്റിലായത്. അയല്‍വാസികള്‍ കല്ലെറിഞ്ഞ വിവരം പൊലീസിന് അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു മാസത്തിനു ശേഷം നടന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് ഉചിതമല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.രാജീവ് ശര്‍മ്മഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഡല്‍ഹി പൊലീസ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും വിദേശനയ കമന്റേറ്ററുമായ ശര്‍മയെ അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close