KERALANEWS

ബി.ജെ.പി പ്രദേശികനേതാവിന്റെ ബുള്ളറ്റ് കത്തിച്ചതായി പരാതി

വര്‍ക്കല: ബി.ജെ.പി പ്രദേശികനേതാവിന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ചു. രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് നേതാവ് പോലീസില്‍ പരാതിയില്‍ പറയുന്നു.കോവൂര്‍ പാളയംകുന്ന് പൊയ്കവിള വീട്ടില്‍ ഷൈജുവിന്റെ ബുള്ളറ്റാണ് കത്തിച്ചത്.ശനിയാഴ്ച പുലര്‍ച്ച നടന്ന സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസേടുത്തു. ടൈല്‍സ് പണിക്കാരനായ ഷൈജു പുലര്‍ച്ച ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് ബുള്ളറ്റ് കത്തുന്നത് കണ്ടത്.അയല്‍ക്കാരുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വാഹനത്തിന് സാരമായ തകരാറുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close