
പ്രത്യേക ലേഖകന്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വന്തം കൗൺസിലർ
അപ്രതീക്ഷിതമായി പാർട്ടി വിട്ടത് BJP നേതൃത്വത്തെ ഞെട്ടിച്ചു
പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയുടെ രാജി നേതൃത്വം അറിഞ്ഞത് തന്നെ മാധ്യമങ്ങൾ വഴി. രാജി വച്ച വിജയകുമാരിയും നിരവധി പ്രാദേശിക നേതാക്കളും സി.പി.എമ്മു ആയി ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ബി.ജെ.പി നയങ്ങളോടും നേതാക്കളുടെ നടപടികളിലും പ്രതിഷേധിച്ച് നിരവധി പേർ പാർട്ടി വിടാനൊരുങ്ങുകയാണ്.
ഗ്രൂപ്പ് പോരിലും ചേരിപ്പോരിലും തലസ്ഥാനത്ത് ബി.ജെ.പി തകർന്നടിയുകയാണ്. സോഷ്യൽ മീഡിയ വഴിയും പോര് രൂക്ഷമാണ്. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി യിലെ വിവിധ ഗ്രൂപ്പുകൾ പരസ്പരം പഴിചാരി പോര് രൂക്ഷമാക്കിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയ വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് ഓടി ഒളിച്ചതും പോര് രൂക്ഷമാക്കിയിട്ടുണ്ട്.