KERALANEWS

ബി ടെക് സപ്ലിമെന്ററി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന ബിടെക് സപ്ലിമെന്ററി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവ് നല്‍കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ സെന്റുകളില്‍ ചെന്ന് പരീക്ഷ എഴുതാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരീക്ഷാര്‍ത്ഥികളില്‍ പലരും താമസിക്കുന്നത് കണ്ടയ്ന്‍മെന്റ് സോണുകളിലാണ്. അടുത്തുള്ള സെന്റര്‍ തിരഞ്ഞടുക്കാന്‍ അവസരം ഉണ്ടെങ്കിലും പൊതുഗതാഗത സൗകര്യക്കളുടെ അപര്യാപ്തത കാരണം സെന്ററില്‍ കൃത്യമായി എത്തുന്നത് എളുപ്പമല്ല. സാങ്കേതിക സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. ഇതേ മാതൃക സപ്ലിമെന്ററി പരീക്ഷകള്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യം.നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close