ബി പി ഉള്ളവരെ കോവിഡ് എങ്ങിനെ ബാധിക്കും പഠനങ്ങള്‍ പുറത്ത്

ലോകത്ത് മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ കോവിഡ് രൂക്ഷമാകുമെന്ന് നേരത്തെ തന്നെ ആരോഗ്യവിദഗ്ദ്ധര്‍ സൂചന നല്‍കിയിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗികളില്‍ ഹൃദയസംബന്ധമായവരും, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവരും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് കോവിഡ് രോഗ ചികിത്സയ്ക്കൊപ്പം മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് കഴിക്കേണ്ടി വരുന്നുണ്ട്. മറ്റ് മരുന്നുകള്‍ കോവിഡ് വൈറസ് ചികിത്സക്കിടയില്‍ കഴിക്കുന്നത് രോഗം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു നിരീക്ഷണം.
എന്നാല്‍ യുകെയിലെ ‘ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി’യിലെ ഒരു
കൂട്ടം ഗവേഷകര്‍ ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഉയര്‍ന്ന
രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന പല ഗുളികകളും കോവിഡ് ഗുരുതരമാകുന്നില്ലെന്ന്
കണ്ടെത്തിത്. ഈ മരുന്നുകള്‍ മിക്ക രോഗികളിലും വൈറസിനെ രൂക്ഷമാകാതെ മടക്കുകയും മരണം
ഒഴിവാക്കുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍. പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള
വിശദാംശങ്ങള്‍ പല ആരോഗ്യ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 28,000ത്തോളം വൈറസ്
രോഗികളുടെ കേസുകളാണ് ഇതിനായി പഠനം നടത്തിയത്. കൂടാതെ പത്തൊമ്പതോളം മറ്റ് പഠനങ്ങളും
ഗവേഷകര്‍ നടത്തി. വരും ദിവസങ്ങളില്‍ പഠനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
ലഭ്യമായേക്കും.