KERALANEWS

ബീച്ചിലെ പ്രവേശന നിരക്ക്; പ്രതിഷേധം ശക്തമാവുന്നു

കോഴിക്കോട്: കോഴിക്കോട് കാപ്പാട് ബീച്ചിൽ പ്രവേശന നിരക്ക് ഏർപ്പെടുത്തിയതിനെ ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. ബ്ലൂ ഫാഗ് പദവി ലഭിച്ചതിനു പിന്നാലെയാണ് ബീച്ചിൽ പ്രവേശിക്കുന്നതിന് പണം ഈടാക്കാൻ തീരുമാനമായത്. എന്നാൽ ഡിടിപിസി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിന് തടസ്സമാകുമെന്നാണ് ആക്ഷേപം ഉയരുന്നത്. നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സൗജന്യ പ്രവേശനം അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം. കാപ്പാട് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് 50 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കൂടാതെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ അധിക പണം നൽകുകയും വേണം.

സ്വദേശി-വിദേശി വ്യത്യാസമില്ലാതെയാണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബീച്ചിന് ബ്ലൂ ഫാഗ് പദവി ലഭിച്ചത് അഭിമാനം തന്നെയാണ്, എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചരിത്രപ്രാധാന്യമുള്ള ബീച്ചിനെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് നാട്ടുകാരുടെ വാദം.
ബ്ലൂ ഫാഗ് പദവി നിലനിർത്താൻ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.തീരം വൃത്തിയാക്കുന്നതിനും തനിമയോടെ സൂക്ഷിക്കുന്നതിനും ചിലവുണ്ട്. ഇതിനുള്ള പണം കണ്ടെത്തുന്നതിനായാണ് പ്രവേശന തുക ഈടാക്കുന്നത്. ജനങ്ങൾക്ക് അവകാശപ്പെട്ട ഒരു പൊതു സ്ഥലം എന്ന നിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരക്കുകൾക്കെതിരെ പ്രതിഷേധിക്കും എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അതേസമയം ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നിരക്ക് കുറക്കുമെന്ന് ഡിടിപിസി അറിയിച്ചു. എന്നാൽ അത് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close