INDIANEWSTop News

ബീഹാര്‍ തെരഞ്ഞെടുപ്പ്:രണ്ടാം ഘട്ടം 53.51% പോളിംഗ്

പട്‌ന:ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്.

മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ്​ രോഗികൾക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 1464 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ബിജെപി 46, ജനതാദൾ (യു) 43, ആർ.ജെ.ഡി 56, കോൺഗ്രസ് 24. കൂടാതെ മഹാസഖ്യത്തിന്റെ ഭാഗമായി സി.പി.ഐ.എം.എൽ 6, സി.പി.എം 4, സി.പി.ഐ 4 എന്നിങ്ങനെയായിരുന്നു സ്ഥാനാർഥികളുടെ കണക്കുകൾ.

ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം

ഛത്തീസ്ഗഢ് – 71.99, ഗുജറാത്ത് – 57.98, ഹരിയാണ – 68, ജാർഖണ്ഡ് – 62.51, കർണാടക- 51.3, മധ്യപ്രദേശ് – 66.37, നാഗാലാൻഡ്- 83.69, ഒഡീഷ – 68.06, തെലങ്കാന – 81.44, ഉത്തർപ്രദേശ് – 51.57.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close