INDIANEWS

ബീഹാറിലെ പരാജയം:രാഹുൽ ഗാന്ധിക്ക് എതിരായ വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം

പട്‌ന:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനും പ്രചാരണത്തിന്റെ ചുമതല ഉണ്ടായിരുന്ന അഖിലേഷ് പ്രസാദ് സിംഗും എറ്റെടുത്തു. മത്സരിക്കാൻ തെറ്റായ സീറ്റുകൾ തെരഞ്ഞെടുത്ത തങ്ങളാണ് തോൽവിക്ക് കാരണമായതെന്ന് അവർ വ്യക്തമാക്കി.

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മുൻനിർത്തി ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പിടിച്ച് കെട്ടാനുള്ള നീക്കത്തിലാണ് കോൺഗ്രസിലെ വിമതപക്ഷം. അതിന് ഒരു പരിധിയിലപ്പുറം വിമതർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദിനെ പോലുള്ള ഒരു നേതാവിനെ ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയതടക്കമുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ നടപടി വേണമെന്നാണ് വിമതപക്ഷം പറയുന്നത്. വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം അടക്കം നിശ്ചയിക്കണമെന്നും ഇവർ നിർദേശിക്കുന്നു. പി.ചിദംബരവും കബിൽ സിബലുമാണ് വിമർശനവുമായി പരസ്യമായ് രംഗത്തുവന്നതെങ്കിലും നിരവധി പ്രധാന നേതാക്കൾ വിമത സംഘത്തിൽ ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മുറിവുണക്കാനുള്ള നടപടികളുടെ ഭാഗമായി പാർട്ടി ബിഹാർ അദ്ധ്യക്ഷനും പ്രചാരണ സമിതി തലവനും സ്വയം വിമർശനം നടത്തുന്നത്. ഇതുവഴി എല്ലാ കുഴപ്പങ്ങൾക്കും കാരണം രാഹുൽ ഗാന്ധിയുടെ ഇടപെടലും തീരുമാനങ്ങളും ആണെന്ന പ്രചരണത്തിന് തടയിടുകയാണ് ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close