Breaking NewsINDIANEWS

ബീഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, പ്രവചിക്കാനാകാതെ മാറിമറിഞ്ഞ് ലീഡ് നില

പട്‌ന:ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദളും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹാസഖ്യം 126 സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എ 107 സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. സി.പി.ഐ എം.എല്ലിന് 8 സീറ്റുകളിൽ ലീഡുണ്ട്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, തേജസ്വിയുടെ ജ്യേഷ്ഠ സഹോദരനും ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ്, മുൻമുഖ്യമന്ത്രി ജിതൻ റാം മഞ്ചി തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം, മൂന്നാം മുന്നണിക്ക് നേതൃത്വം നൽകിയ പപ്പു യാദവ്, ബി.ജെ.പിയുടെ നന്ദ് കിഷോർ യാദവ് എന്നിവർ പിറകിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close