INDIANEWS

ബീഹാറില്‍ നിതീഷ് കുമാറിന്റെ കീഴിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു

പട്‌ന:ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻ.ഡി.എ സ൪ക്കാ൪ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പിയിൽ നിന്ന് തർകിഷോർ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാൽ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട൪ന്ന് എൻ.ഡി.എയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. എന്നാൽ മന്ത്രിപദവികൾ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നൽകിയതോടെ ഇന്നലെ ചേ൪ന്ന എൻ.ഡി.എ എം.എൽ.എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് തയ്യാറാവുകയായിരുന്നു.

വ൪ഷങ്ങളോളം ബി.ജെ.പിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാ൪ മോദി സത്യപ്രതിജ്ഞ ചെയ്യില്ല. ത൪കിഷോ൪ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും രേണു ദേവിയെ ഉപനേതാവായും ബിജെപി തെരഞ്ഞെടുത്തിട്ടുണ്ട്.

വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാ൪ ബീഹാറിന്‍റെ മുഖ്യമന്ത്രിയാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close