Social MediaTop News

ബുദ്ധിജീവി പദവിയിൽ നിന്നും നിങ്ങളാരും ഒരിക്കലും രാജി വെക്കരുത്; കടിച്ചുതൂങ്ങി ഇരുന്നോളൂ; ഞങ്ങളൊക്കെ രാജിവയ്ക്കാം; ഡോ. സുൽഫി നൂഹു എഴുതുന്നു

ഡോ. സുൽഫി നൂഹു

“രാജി “വെയ്ക്കാത്ത ബുദ്ധിജീവികൾ❓
…—————————————————–
“ബുദ്ധിജീവി” എന്ന് എന്ന ഔദ്യോഗിക പദവിയിൽ നിന്നും രാജി വയ്ക്കാത്ത ചില ബുദ്ധിജീവികൾ അറിയാനാണ് ഈ കുറിപ്പ്!
കോവിഡ് 19 ബാധിച്ച രോഗി മരിച്ചതിന് ക്രൂരമായ മർദ്ദനത്തിന് വിധേയനായ ഡോക്ടർ രാജിവെച്ച വാർത്ത അറിഞ്ഞു കാണുമല്ലോ.
മൗനം തുടരണം.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു നായയെ വാഹനത്തിൽ കെട്ടി വലിച്ചിഴച്ചപ്പോൾ ശക്തമായി പ്രതികരിച്ചല്ലോ.
രാജിവെച്ച ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പൊന്ന് വായിക്കണം.
അഭിമാന ക്ഷതംമേറ്റ ഒരു പാവം മനുഷ്യൻ പറയുന്ന വാക്കുകൾ കേട്ടോളൂ.
“എൻറെ കരണത്ത് പലതവണ തല്ലി”
അതും ഒരു പോലീസ് ഉദ്യോഗസ്ഥൻ, നിയമപാലകൻ.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും നിയമനടപടികൾ ഉണ്ടാകുന്നില്ല.
നായയേ വാഹനത്തിൽ കെട്ടി വലിച്ചതിന് ഒരു ന്യായീകരണവുമില്ല .അതിക്രൂരമായ പ്രവർത്തി.
ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർക്ക് കരണത്ത് രണ്ടു തല്ലു കൊടുക്കുന്നത് അതിനേക്കാൾ ക്രൂരം.
അങ്ങനെയല്ല എന്ന് തോന്നുന്ന ബുദ്ധിജീവികളുണ്ടെങ്കിൽ നല്ല നമസ്കാരം.
ബുദ്ധിജീവി പദവിയിൽ കടിച്ചുതൂങ്ങിയിരിക്കണം.
ഒന്നും പ്രതികരിക്കരുത്.
ഇനി നായയെ കെട്ടി വലിക്കുമ്പോൾ മാത്രം മതി പ്രതികരണം
നായയോട് കാണിച്ച കാരുണ്യമെങ്കിലും കാണിക്കണമെന്ന് ചിലർ പറയുന്നതിനെ പുച്ഛിച്ച് തള്ളണം
തിരികെ തല്ലു കിട്ടില്ല എന്നുള്ള ആ ചങ്കുറപ്പാണ്, ആശുപത്രിയിൽ കയറി ഡോക്ടറെ തല്ലാൻ പലർക്കും പിന്തുണ നൽകുന്നത്.
നിയമനടപടികൾ കൂടിയില്ലെങ്കിൽ ഞങ്ങളൊക്കെ രാജിവയ്ക്കാം.
ബുദ്ധിജീവി പദവിയിൽ നിന്നും നിങ്ങളാരും ഒരിക്കലും രാജി വെക്കരുത്.
കടിച്ചുതൂങ്ങി ഇരുന്നോളൂ
ഡോ സുൽഫി നൂഹു

(ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close