INDIANEWS

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു

ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറൈവി തീരത്തെത്തിയത്. മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കാറ്റിലും മഴയിലും മേഖലയില്‍ നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി. ചുഴലിക്കാറ്റ് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കം ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് സാധ്യത.

രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്കാറ്റ് കേരളത്തിലെത്തുമ്പോള്‍ തീവ്രത കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി മാറിയേക്കും. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടും വടക്കന്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close