Breaking NewsINDIANEWS

ബുറെവി: തമിഴ്‌നാട്ടില്‍ കനത്ത മഴ, മൂന്നു മരണം

ചെന്നൈ:ബുറെവി ചുഴലിക്കാറ്റുമൂലം തമിഴ്‌നാട്ടില്‍ കനത്ത മഴ,സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്നമഴയില്‍ മൂന്നു മരണം.അതേസമയം രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.വെള്ളിയാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് തീരം തൊട്ട ബുറെവി മൂന്നു മണിക്കുറോളം നിശ്ചലമായതാണ് മഴ ശക്തിപ്പെടാന്‍ കാരണമായത്.ചുഴലിക്കാറ്റിന്റെ വേഗത പിന്നീട് കുറഞ്ഞു.അതേസമയം കേരളത്തിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close