KERALANEWSTrending

ബുറെവി പൊന്മുടിയിലൂടെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യത

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അപ്ഡേറ്റഡ് ട്രാക്ക് പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ വച്ചു തന്നെ ശക്തി കുറഞ്ഞു അതി തീവ്ര ന്യുന മർദ്ദമായി തുടർന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തിൽ പ്രവേശിച്ചു വർക്കലക്കും പരവൂരിനും (കൊല്ലം )ഇടയിൽ അറബികടലിൽ പ്രവേശിച്ചു തീവ്ര ന്യുന മർദ്ധമായി ശക്തി കുറയാൻ സാധ്യത.

ഇതിന്റെ പശ്ചാത്തലത്തിൽ
പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close