INDIANEWS

ബുറേവി ചുഴലിക്കാറ്റ്:കേരളത്തിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി


ന്യൂഡല്‍ഹി:ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് മോദി ട്വീറ്റില്‍ കുറിച്ചു.

ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നല്‍കി. ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.- മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

വെള്ളിയാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കമെന്നാണ്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായാണ് ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുക. സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close