INDIANEWS

ബുറേവി ചുഴലിക്കാറ്റ് , കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തതോടെ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ തുടങ്ങി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂര്‍, പോണ്ടിച്ചേരി മേഖലയിലായി നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 130 കിമീ വേഗതയിലാണ്. നിവാര്‍ തീരം തൊട്ടതെങ്കില്‍ 90 കിമീ വേഗതയിലാവും ബുറേവി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുകയെന്നാണ് സൂചന.ബുറേവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിന്‍കര വഴി കടന്നുപോകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.ബുറേവി ചുഴലിക്കാറ്റ് തെക്കേയറ്റം തൊടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളതീരത്ത് ജാഗ്രതാനിര്‍ദ്ദേശം കര്‍ശനമാക്കി. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധമേല്‍പ്പടുത്തി. കടലില്‍ പോയവരെ മടക്കിവിളിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ അറുപത് മുതല്‍ എഴുപത്തിയഞ്ച് കിലോമീറ്റര്‍ വേഗതത്തില്‍ വീശാമെന്ന് കേന്ദ്ര കാലാവസ്ഥ ഡയറക്ടര്‍ ഡോ. എം. മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം,തിരുവന്തപുരം ജില്ലകളില്‍ നിര്‍ണ്ണായകമാണ്. ഈ ജില്ലകളില്‍ നാശനഷ്ടം കൂടാം. രണ്ടര ദിവസം കൂടി കഴിഞ്ഞാണ് ചുഴലിക്കാറ്റ് കേരളത്തില്‍ എത്തുന്നത് അതിനാല്‍ സഞ്ചാര പാത മാറുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും ഡോ. എം. മഹോപത്ര പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഭ്യര്‍ത്ഥിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close