KERALANEWSTop News

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് 700 കി​ലോമീ​റ്റ​ർ ദൂ​ര​ത്തിൽ; അതീവ ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ‘ബു​റെ​വി’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ്രീ​ല​ങ്ക​ന്‍ തീ​രം തൊ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 300 കി​ലോമീ​റ്റ​റും ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 700 കി​ലോമീ​റ്റ​റും ദൂ​ര​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ്.​ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തെ​ത്തു​മ്പോ​ൾ ചു​ഴ​ലി​ക്കാ​റ്റി​ന് അ​ക​ത്തെ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 75 മു​ത​ൽ 85 കി​മീ വ​രെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച നോ​ട് കൂ​ടി ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ എ​ത്തു​ക​യും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ക​ന്യാ​കു​മാ​രി​യു​ടെ​യും പാ​മ്പ​ന്‍റെ​യും ഇ​ട​യി​ലൂ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ക്കു​ന്നു.

മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ര്‍​ശ​ന നി​രോ​ധ​ന​മു​ണ്ട്. വി​ല​ക്ക് എ​ല്ലാ​ത​രം മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. നി​ല​വി​ൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close