Breaking NewsTop NewsWORLD

ബെയ്‌റൂട്ട് സ്‌ഫോടനം: മരണം 70 കടന്നു, 3000ത്തോളം പേര്‍ക്ക് പരുക്ക്

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 70 കടന്നു. മൂവായിരത്തില്‍ അധികം പേര്‍ക്ക് പരൂക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നു. ന്യൂഡല്‍ഹി: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 70 കടന്നു. മൂവായിരത്തില്‍ അധികം പേര്‍ക്ക് പരൂക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നു. സ്ഫോടനം നടന്നയുടനെ രാജ്യത്തെ പ്രധാനമന്ത്രി ഹസ്സന്‍ ഡയബ് ദേശീയ വിലാപ ദിനമായി പ്രഖ്യാപിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തെത്തുടര്‍ന്ന് അടിയന്തര പ്രതിരോധ സമിതി ചര്‍ച്ച നടത്തണമെന്ന് പ്രസിഡന്റ് മൈക്കല്‍ ഔണ്‍ ആവശ്യപ്പെട്ടു. ബെയ്റൂട്ട് ഗവര്‍ണറായ മര്‍വാന്‍ അബൂദ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
സ്ഫോടനത്തെത്തുടര്‍ന്ന് കെട്ടിടങ്ങളുടെ ജനാലകള്‍ തെറിച്ചു വീണതായും മേല്‍ത്തട്ട് പതിച്ചതായും താമസക്കാര്‍ വാര്‍ത്താ ഏജന്‍സിജായി എ പിയോട് പറഞ്ഞു. സ്‌ഫോടനം വ്യാപകമായ നാശത്തിന് കാരണമാവുകയും മൈലുകള്‍ അകലെയുള്ള ജനാലകള്‍ തകരുകയും ചെയ്തു. തുറമുഖത്തിനടുത്ത് ഉണ്ടായിരുന്ന ഒരു എ പി ഫോട്ടോഗ്രാഫര്‍ ആളുകള്‍ള്ക്കു പരുക്കേറ്റതിനും വ്യാപകമായ നാശത്തിനും സാക്ഷിയായി.2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്.

Tags
Show More

Related Articles

Back to top button
Close