Breaking NewsKERALA

ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തി. ഡൗൺലോഡ്ചെയ്യാൻ

കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ട് ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തി. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു.

ഡൌൺലോഡ് ചെയ്യാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക

വൈകുന്നേരം അഞ്ച് മണിക്ക് ആപ്പ് എത്തുമെന്നാണ് കമ്പനി ആദ്യം അറിയിച്ചതെങ്കിലും രാത്രി 11 മണിയോടെയാണ് പ്ലേസ്റ്റോറില്‍ ലഭ്യമായത്. നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. നാളെത്തെ ബുക്കിംഗ് രാവിലെ 6 മുതൽ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും.

നേരത്തെ ആപ്പിന്റെ ബീറ്റ് വേർഷൻ ഫെയർകോഡ് പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പിന്റെ ബീറ്റ് വേർഷൻ ഡൗൺലോഡ് ചെയ്തത്.

Tags
Show More

Related Articles

Back to top button
Close