KERALANEWSTop News

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായി മദ്യവിൽപ്പന;കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഉണ്ടായത് 400 കോടിയുടെ നഷ്ടം;സംസ്ഥാനത്ത് എല്ലാത്തരം മദ്യത്തിനും വില വർധിപ്പിച്ചു

തിരുവനന്തപുരം: ലോക്കഡൗണും കൊറോണയും രാജ്യത്തിന്റെ വിവിധ മേഖലയിലുള്ള വ്യാപാര വിപണനെ മേഖലയെ ബാധിച്ചു കഴിഞ്ഞിരിക്കുകയാണ്.അതുകൊണ്ട് തന്നെ താഴേക്ക് പോയ സമ്പദ്ഘടന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് നികത്തിയെ പറ്റുകയുളളു.സർക്കാരിന് ഏറ്റവും കൂടുതൽ സാമ്പത്തിക വരുമാനം നേടി കൊടുക്കുന്ന ബെവ്‌കോയിൽ മാത്രം കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോക്ഡൗൺ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനായി സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ഇതിന്റെ ഭാഗമായി ബെവ്‌കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വില ഉയരും. എല്ലാത്തരം മദ്യത്തിനും വില വർധിപ്പിച്ചിട്ടുണ്ട്.

ഇനി മുതൽ ബാറുകളിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും രണ്ട് വിലയ്ക്കായിരിക്കും മദ്യം ലഭിക്കുക. ബാറുകൾക്കുള്ള മാർജിൻ 25 ശതമാനമായും വർധിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ മാർജിൻ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബെവ്‌കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇതിനിടെ, ലോക്ഡൗൺ ഇളവുകൾ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപനയാണ്. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോർപ്പറേഷന് കീഴിലെ ഔട്ട്ലെറ്റുകളുടെ കണക്കുകൾ മാത്രമാണ് ഇത്. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലൂടേയും ബാറുകളിലൂടെ വിൽപന നടന്ന മദ്യത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ല.

പാലക്കാട് ജില്ലയിലെ തേൻകുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ഒറ്റ ഔട്ട്ലെറ്റിൽ മാത്രം 69 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു. ലോക്ഡൗണിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസത്തിലധികമായി മദ്യശാലകൾ അടഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് നിയന്ത്രണങ്ങൾ പാലിച്ച് മദ്യശാലകൾ തുറന്നത്. പലയിടത്തും വലിയ തിരക്കാണ് ആദ്യദിനം അനുഭവപ്പെട്ടത്.
വളരെക്കാലമായി മദ്യവില്പന ശാലകൾ അടഞ്ഞു കിടക്കുന്നതു കൊണ്ടുത്തന്നെ കുടിയന്മാരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.കള്ള വാറ്റിന്റെ ബലത്തിൽ പലരും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും എക്സൈസ് പിടി മുറുക്കിയ കാരണം അതിനും നിവർത്തിയില്ലാതെ വന്നു.ആൺലോക്ക് ആയ ഇന്നുമുതൽ രാവിലെ ഒമ്പത് മണിക്കാണ് മദ്യശാലകൾക്ക് തുറക്കാൻ അനുമതിയുള്ളത്. എന്നാൽ ഒമ്പത് മണിയാവും മുമ്പെ ചിലർ ക്യൂവിൽ ഇടം പിടിച്ചിരുന്നു.മദ്യശാലകൾക്ക് മുന്നിൽ പലയിടത്തും നീണ്ട നിരയാണ് രാവിലെ മുതൽ കാണപ്പെട്ടത്.ബെവ്ക്യു ആപ്പ് ഒഴിവാക്കിക്കൊണ്ടാണ് മദ്യംവിതരണം ചെയ്യുന്നത്. അതുകൊണ്ട് രാവിലെ തന്നെ തിരക്കായിരുന്നു.

മദ്യശാലകൾ തുറന്നതിന്റെ സന്തോഷം പലരും പ്രകടിപ്പിച്ചു. ബെവ്ക്യു ആപ്പ് ഒഴിവാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ചിലർ. ലോക്കൽ ഫോണാണ് ഉപയോഗിക്കുന്നതെന്നും ആപ് ഒഴിവാക്കിയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. കൃത്യമായ സാമൂഹിക ആകലം പാലിച്ചുകൊണ്ടായിരിക്കും മദ്യവിൽപന നടത്തുക എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശങ്ങളും നൽകിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ സേവനവും ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.

രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണിവരെയാണ് മദ്യവിൽപന നടക്കുക. ഒന്നര മാസത്തോളം മദ്യവിൽപന നടക്കാതിരുന്നതിനാൽ വലിയ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളിൽ എത്രത്തോളം വിൽപന നടക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close