KERALANEWS

‘ബെസ്റ്റ് മെഷീനാണ് ട്ടോ. ഇപ്പഴും നല്ല വര്‍ക്കിംഗ് കണ്ടീഷന്‍’,ജോസ് കെ മാണിയെ പരിഹസിച്ച് ബല്‍റാമും ശബരീനാഥനും


തിരുവനന്തപുരം: യുഡിഎഫ് വിട്ട ജോസ് കെ മാണിയും ഇടതു നേതാക്കളും എ.കെ.ജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പരിഹസവുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കെ.എസ് ശബരീനാഥന്‍, വിടി ബല്‍റാം തുടങ്ങിയവര്‍ പരിഹാസമുയര്‍ത്തിക്കൊണ്ട് പോസ്റ്റിട്ടത്. തൊഴുകയ്യോടെ ജോസും കോടിയേരിയും അഭിമുഖം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് മികച്ച അടിക്കുറിപ്പ് തേടുകയാണ് ശബരീനാഥന്‍ എംഎല്‍എ. അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.
ബെസ്റ്റ് മെഷീനാണ് ട്ടോ. ഇപ്പഴും നല്ല വര്‍ക്കിംഗ് കണ്ടീഷന്‍…ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം. പ്രത്യേകം നന്ദി. ഇതുപോലെ സ്വര്‍ണ്ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? എന്നായിരുന്നു ചിത്രം പങ്കുവച്ച് ബല്‍റാമിന്റെ പരിഹാസം

കോടിയേരി ബാലകൃഷ്ണനുമായിഎകെജി സെന്ററിലുംകാനം രാജേന്ദ്രനുമായി എംഎന്‍ സ്മാരകത്തിലുമെത്തി കൂടിക്കാഴ്ച നടത്തിയാണ് ജോസ് കെ മാണി നന്ദിയറിയിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിപ്രവേശം ഉണ്ടാവുമെന്നും ജോസ് കെ മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close