KERALA

ബൈക്ക് യാത്രക്കാരനെ രക്ഷിച്ച ബൊലേറോ; വിഡിയോ പങ്കുവച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട ജെസിബി ജീപ്പിലിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക് യാത്രക്കാരന്റെ ജീവന്‍ യഥാര്‍ഥത്തില്‍ രക്ഷിച്ചത് ബൊലേറോ ജീപ്പായിരുന്നു. ബൈക്കുയാത്രക്കാരന്റെ അദ്ഭുതകരമായ രക്ഷപ്പെടലാണ് വീഡിയോയുടെ പ്രത്യേകത. ഇപ്പോഴിത ബൈക്ക് യാത്രികന്റെ ജീവന്‍ രക്ഷിക്കുന്ന ബൊലേറോ ജീപ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം മുന്പ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് ജെസിബി നിയന്ത്രണം വിട്ട് ജീപ്പിലിടിച്ചത്. കരിങ്കല്ലത്താണി തൊടുകാപ്പ് ഇറക്കത്തില്‍ നിന്ത്രണം വിട്ട ജെസിബി എതിരെ വന്ന വാഹനത്തിലും മരത്തിലും ഇടിച്ച ശേഷം അടുത്ത വീടിന്റെ മുറ്റത്തെത്തിയാണ് നിന്നത്. ഈ അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ജെസിബി വളരെ വേഗത്തില്‍ വരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. നിയന്ത്രണം വിട്ട ജെസിബി വഴിയരുകില്‍ ബൈക്കില്‍ നിന്നയാള്‍ക്കു നേരേയാണ് പാഞ്ഞടുക്കുകയാണ്.എന്നാല്‍ അടുത്ത നിമിഷം റോഡിലൂടെ വന്ന ഒരു വെളുത്ത ബൊലേറോ ജീപ്പ് ഇരുവാഹനങ്ങള്‍ക്കും ഇടയിലേക്ക് പാഞ്ഞു കയറിയത്. അതോടെ ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു. തലനാരിഴയുടെ വ്യത്യാസത്തില്‍ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയും ചെയ്തു. ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി അതില്‍ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നുവെന്ന് വീഡിയോ ഉറപ്പിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കുന്നതിന് ബൊലേറോ ഒരു ജീവനുള്ള വസ്തുവായി മാറിയെന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. അപകടത്തില്‍ ജെസിബി ഡ്രൈവര്‍ക്ക് നിസാരപരിക്കേറ്റു. ബൊലേറോ യാത്രക്കാരന് പരിക്കില്ല. വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. രസകരമായ കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. കാലന്‍ ജെസിബിയില്‍ വന്നുപ്പോള്‍ ദൈവം ബൊലേറോയില്‍ കയറി വന്നെന്നാണ് ഒരു കമന്റ്.

Tags
Show More

Related Articles

Back to top button
Close